പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം പൈവള്ളില്‍ വീട്ടില്‍ ശ്രീകുമാര്‍ (63), ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയില്‍ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോന്‍ (32), മലയാലപ്പുഴ താഴം ആനചാരിക്കല്‍ വട്ടമണ്‍കുഴി മണ്ണില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ള (62) എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.
പതിനഞ്ചുകാരിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ നിന്നും മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ അറിയിപ്പ് ലഭിച്ചതനുസരിച്ചാണ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
2023 – 24 വര്‍ഷം മുതല്‍ കുട്ടി ലൈംഗികപീഡനം നേരിട്ടിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.എം. ഷാഫി, എഎസ്‌ഐ സുധീഷ്, എസ്‌സിപിഓമാരായ ഇര്‍ഷാദ്, ബിജു, അഭിജിത്ത്, സിപഓമാരായ അനില്‍, അരുണ്‍, പ്രദീപ്, ജ്യോതിഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളെയും റിമാന്‍ഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

