പത്തനംതിട്ട – ഓൺലൈനിൽ ജോബ് വേക്കൻസി ഉണ്ടെന്ന് വാഗ്ദാനം നൽകി മെസേജ് അയച്ച് ആണ് പ്രതികൾ തട്ടിപ്പിന് ഇരകളെ കണ്ടെത്തുന്നത്. ജോലി നൽകാമെന്നും അതിനായി ഓൺലൈൻ ടാസ്ക്കുകൾ ചെയ്താൽ കൂടുതൽ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ട്കളിലെക്ക് വാടക അക്കൗണ്ടുകൾ മുഖേന അകൗണ്ട് ട്രാൻസ്ഫർ വഴി പണം കൈപ്പറ്റി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് പിടിയിലായ റജി നാസ്. ഇത്തരത്തിൽ ഏതാണ്ട് 28 ലക്ഷത്തോളം രൂപ ഇയാൾ ഉൾപ്പെടുന്ന സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സമാനമായ കുറ്റകൃത്യത്തിന് കർണ്ണാടകാ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ശെഷം ജാമ്യത്തിൽ കഴിയുകയായിരുന്നു റജി നാസ്. തിരുവല്ല സ്റ്റേഷൻ ഓഫീസറായിരുന്ന ബി കെ സുനിൽ കൃഷ്ണൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്നിരുന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പുതിയതായി ചാർജെടുത്ത തിരുവല്ല പൊലീസ് ഇൻസ്പക്ടർ കെ എസ് സുജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലക്കാട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാഡോ പോലീസിലെ സിവിൽ പോലീസ് ഓഫീസർമാരായ അവിനാശ്, ജോജോ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്ത് ജെയിലിലേക്കയച്ചു.


