തിരുവനന്തപുരം: മാറനല്ലൂർ നെല്ലിമൂട്ടിൽ പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ വൽസലമാണ് വെട്ടേറ്റു ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ബന്ധുക്കൾ തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചതോടെയാണ് കോൺഗ്രസ് നേതാവിന് വെട്ടേറ്റത്. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ്. ഇന്നലെ രാത്രിയിൽ നെല്ലിമൂട്ടിലെ ബന്ധുവീട്ടിൽ വച്ച് ഉണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാം ജെ വൽസലത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ച സാം ജെ വൽസലം ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.


