പത്തനംതിട്ട : കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് കറന്റ് അഫേഴ്സ് കമ്മീഷൻ്റെ നേത്യത്വത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങൾ കാലോചിതമായി പുനർപരിശോധിക്കുക, തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടി യന്തിരമായി ഇടപെടീൽ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2025 ആഗസ്റ്റ് 28 ന് വൈകുന്നേരം 3.30 ന് മുതൽ പത്തനംതിട്ടയിൽ ടൗൺ സ്ക്വയറിൽ സായഹന പ്രതിഷേധ സദസ്സ് നടക്കുന്നു. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്താ കുറിയാകോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിക്കും. ആൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ബിലിവേഴ്സ് ഈസ്റ്റൺ ചർച്ച് പരമാദ്ധ്യക്ഷൻ സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ, സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ, കുറിയാകോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, റൈറ്റ്. റവ. ബിഷപ്പ് ഉമ്മൻ ജോർജ്, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പങ്കെടുക്കും.

ഈ വിഷയത്തിൽ വിവിധ സഭകളിലെ മെത്രാപ്പോലീത്തന്മാർ, സഭാസ്ഥാനികൾ, വൈദികർ എന്നിവരുടെ ആശങ്ക അറിയിച്ചുള്ള കത്തുകൾ, മലയോര മേഖലയിലെ ഇടവകയിൽ നിന്ന് വികാരിന്മാരും, അംഗങ്ങളും ഒപ്പിട്ട നിവേദനങ്ങൾ എന്നിവ ശേഖരിച്ച് പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന വനം വകുപ്പ് മന്ത്രിമാർ, ദേശീയ-സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ അദ്ധ്യക്ഷന്മാർ, കേരളത്തിലെ ലോകസഭ, രാജ്യസഭ എം.പിന്മാർ എന്നിവർക്ക് നൽകും. തുടർന്ന് മലയോര ജില്ലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ : കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ജില്ലാ പ്രസിഡന്റ് ഫാ. ജോൺസൺ കല്ലിട്ടേതിൽ കോറെപ്പിസ്കോപ്പാ, കുറൻ്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, വൈസ് പ്രസിഡൻ്റ് അനീഷ് തോമസ്, ജില്ലാ ചെയർമാൻ രഞ്ചു എം. ജോയി, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡെന്നീസ് സാംസൺ


