റാന്നിയിൽ കേരള കോൺഗ്രസ് (ബി) – ആർജെഡിയിൽ ലയിക്കുന്നു

Pathanamthitta Politics
Print Friendly, PDF & Email

റാന്നി: റാന്നിയിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമായി കേരള കോൺഗ്രസ് (ബി) റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആർജെഡിയിലേക്ക് (RJD) ലയിക്കാൻ തീരുമാനിച്ചു. ലയനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് (ബി) നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ദാനിയേൽ, സെക്രട്ടറി ലിജോമോൻ കെ.ആർ. എന്നിവർ ആർ ജെ ഡി ജില്ലാ പ്രസിഡന്റ് അഡ്വ.മനു വാസുദേവുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ ആർജെഡി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി. മോളിക്കൽ നേതൃത്വം നൽകി.

റാന്നിയിൽ ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താനും, മതേതര-ജനാധിപത്യ രാഷ്ട്രീയത്തിന് കൂടുതൽ കരുത്തേകാനും ലക്ഷ്യമിട്ടാണ് ഈ രാഷ്ട്രീയ ഐക്യം രൂപംകൊള്ളുന്നതെന്ന് നേതാക്കൾ അറിയിച്ചു. കേരള കോൺഗ്രസ് (ബി)യുടെ പ്രവർത്തകരെ ആർജെഡിയിലേക്ക് സ്വാഗതം ചെയ്ത നേതാക്കൾ, പുതിയ രാഷ്ട്രീയ കൂട്ടായ്മ മണ്ഡലത്തിൽ പാർട്ടിയുടെ സംഘടനാ ശക്തി വർധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ലയന നടപടികളുടെ ഔപചാരിക പ്രഖ്യാപനവും പ്രവർത്തക സംഗമവും ഉടൻ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
“റാന്നിയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ അദ്ധ്യായത്തിന് തുടക്കമിട്ട് കേരള കോൺഗ്രസ് (ബി)യുടെ നേതാക്കളും പ്രവർത്തകരും ആർജെഡി കുടുംബത്തിലേക്ക്.”

Leave a Reply

Your email address will not be published. Required fields are marked *