നിരോധിത പ്ലാസ്റ്റിക് കപ്പുകൾ പിടിച്ചെടുത്തു ; പരിശോധന ശക്തമാക്കി എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കെതിരെ നടപടി ശക്തമാക്കി ്എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്. വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 80 കിലോ പ്ലാസ്റ്റിക് കപ്പുകളും ക്യാരിബാഗുകളും പിടിച്ചെടുത്തു. സർക്കാർ നിരോധനം നിലനിൽക്കെ രഹസ്യവിപണനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിവിധ കടകൾ കേന്ദ്രീകരിച്ച് നടത്തിയ സ്‌ക്വാഡ് പരിശോധനയിൽ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കപ്പുകളുടെയും ക്യാരിബാഗുകളും വലിയശേഖരം കണ്ടെത്തി. പിടിച്ചെടുത്ത ഉൽപന്നങ്ങൾ അധികൃതർ കസ്റ്റഡിയിലെടുത്തു. നിരോധിത വസ്തുക്കൾ കൈവശം വെച്ച കടയുടമകൾക്കെതിരെ പിഴയടക്കമുള്ള കർശന നിയമ നടപടി സ്വീകരിക്കും. വ്യാജ ക്യൂ ആർ കോഡ് ഉപയോഗിച്ച് വിൽപന നടത്തിയ കപ്പുകളാണ് പിടിച്ചെടുത്തത്.
പറക്കോട് ബ്ലോക്ക് ജോയിന്റ് ബിഡിഒ എം നിസാറുദീൻ, പറക്കോട് ബ്ലോക്ക് ജിഇഒ പി മായാദേവി, പറക്കോട് ബ്ലോക്ക് ഇഒ, പന്തളം ബ്ലോക്ക് ഇഒ എം പി നിഷ എന്നിവരുടെ നേതൃത്ത്വത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *