പത്തനംതിട്ട – കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിപ്പോഴാണ് കോടതി റിമാൻ്റ് ചെയ്ത്കൊണ്ട് ഉത്തരവായത്. തുടർന്ന് ഇയാളെ തിരുവനന്തപുരം സ്പെഷ്യൽ ജെയിലിലേക്ക് കൊണ്ടുപോയി.
ഇന്ന് ഉച്ചക്ക് ശേഷം 2. 25 ഓടെ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പൊറ്റിയെ റാന്നി കോടതിയിൽ എത്തിച്ചു. 2. 55 ഓടെ മജിസ്ട്രേറ്റ് കോടതിയിൽ എത്തിയതോടെ കോടതി നടപടികൾ ആരംഭിച്ചു. പതിവിന് വിപരീതമായി ഇത്തവണ തുറന്ന കോടതിയിലാണ് ജസ്റ്റിസ് ആർ സി അരുൺ കുമാർ വാദം കേട്ടത്. എന്തെങ്കിലും പരാതികൾ ഉണ്ടോ എന്ന് മജിസ്ട്രേറ്റ് ചോതിച്ചതിന് മറുപടിയായി, അസുഖങ്ങൾ ഉണ്ടെന്നും ബംഗഒരുവിൽ ചികിത്സയിലായിരുന്നു എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. നാളെ വീഡിയൊ കോൺഫറൻസിലൂടെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. അടുത്ത മാസം മൂന്നിന്, ശബരിമലയിലെ കട്ടിപ്പാളിയിലെ സ്വർണ്ണം അവഹരിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്യും. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധിയും നാളെ അവസാനിക്കും.


