വെണ്മണി ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിലെ ലക്ഷാർച്ചന

Pathanamthitta Alappuzha
Print Friendly, PDF & Email

വെണ്മണി ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിൽ ഈ വർഷത്തെ ലക്ഷാർച്ചന ജനുവരി 23, 24, 25 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി നടക്കും. വെണ്മണി ശാർങ്ങക്കാവ് ദേവി ടെമ്പിൾ ട്രസ്റ്റ്, ക്ഷേത്ര സംരക്ഷണ സമിതി, ഹൈന്ദവ സേവാ സമിതി എന്നിവരുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

പ്രധാന പരിപാടികൾ:
​ജനുവരി 23 (വെള്ളി): രാവിലെ 5:30-ന് മഹാഗണപതി ഹോമം, 7 മണിക്ക് ഉഷപൂജ, 8 മണിക്ക് ലക്ഷാർച്ചന, ഉച്ചയ്ക്ക് 12-ന് പ്രസാദമൂട്ട്. വൈകിട്ട് 6-ന് ദീപാരാധനയും മേളവും, 7 മണിക്ക് തിരുവാതിര കളി എന്നിവ നടക്കും.

ജനുവരി 24 (ശനി): രാവിലെ ലക്ഷാർച്ചനയും ഉച്ചയ്ക്ക് പ്രസാദമൂട്ടും ഉണ്ടാകും. വൈകിട്ട് 6-ന് ദീപാരാധനയും തുടർന്ന് പഞ്ചാരിമേളവും ഹരിപ്പാട് സാരംഗ ഡാൻസ് അക്കാദമിയുടെ നൃത്താഞ്‌ജലി അരങ്ങേറും.

ജനുവരി 25 (ഞായർ): രാവിലെ 8-ന് ലക്ഷാർച്ചന, 9 മണിക്ക് പൊങ്കാല, ഉച്ചയ്ക്ക് 12-ന് സമൂഹസദ്യ എന്നിവ നടക്കും. വൈകിട്ട് 7 മണിക്ക് സംഗീത കൂട്ടായ്മയായ ‘ഹൃദ്യം’ അവതരിപ്പിക്കുന്ന ഭജനാമൃതം ഉണ്ടായിരിക്കും. പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് കൂപ്പാണിനായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. +91 94977 11117 / +91 90743 96919 / +91 9324405396

Leave a Reply

Your email address will not be published. Required fields are marked *