മെഴുവേലി : റോഡിന് കുറുകെ ചാടിയ നായയെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ ആബുലൻസ് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മെഴുവേലി പത്തിശ്ശേരിയ്ക്ക് സമീപമുള്ള കനാലിലേക്കാണ് നിയന്ത്രണം വിട്ട ആബുലൻസ് മറിഞ്ഞത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മെഴുവേലി, പാറപ്പാട്ട് മോടിയിൽ, ശശിധരൻ (75) എന്ന വയോധികന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിയ്ക്കാൻ പോയ അബുലൻസാണ് കനാൽ റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കനാലിൽ വീണത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. രോഗിയെ കൊണ്ടുപോകാനായി വന്ന ആബുലൻസ് അപകടത്തിൽപ്പെട്ടതോടെ മറ്റൊരു വാഹനം കണ്ടെത്തി വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി വൈകി ശശിധരൻ മരണപ്പെടുകയായിരുന്നു.


