കൊച്ചി – ഒരു സ്ഫോടനത്തിൽ അല്ല കത്തി നശിച്ചത് എന്നതാണ് പ്രത്യേകത. അഗ്നിബാധയുടെ തുടക്കവും പടരുന്നതും ഒക്കെ കഴിഞ്ഞിട്ടാണ് ഈ നൂറോളം ബൈക്കുകൾ കത്തിയത്. തുടക്കത്തിൽ നിന്നും കുറഞ്ഞത് 30 സെക്കൻ്റ് മുതൽ 3 മിനിറ്റ് ഉള്ളിൽ പടരാൻ തുടങ്ങിയിട്ടും ബാക്കി ഓരോ ബൈക്കിലും തീ പടർന്നിട്ടും ആ റയിൽവേ സ്റ്റേഷനിൽ അത് കെടുത്താൻ ഉള്ള സംവിധാനം ഉണ്ടായിരുന്നില്ല എന്നത് വളരെ ഒരു ദുരന്ത ദരിദ്ര അവസ്ഥ തന്നെ ആണ് എന്ന് പറയാതിരിക്കാൻ വയ്യ.
നമ്മുടെ നാട്ടിൽ ഫയർ സേഫ്റ്റിയും പഠിച്ച് ആൾക്കാർ തേരാ പാരാ ജോലി അന്വേഷിച്ച് നടക്കും അവസാനം കിട്ടുന്നതിൻ്റെ ശമ്പളം മുപ്പതിനായിരത്തിന് താഴെ, ചുമട്ട് തൊഴിലാളികൾ വരെ കളിയാക്കും ഞങ്ങടെ കൂടെ കൂടിക്കോ അതിലും കൂടുതൽ കിട്ടും എന്ന് പറഞ്ഞ് , ഇത്തരം അഗ്നിബാധ അപകടങ്ങൾ ഒറ്റപ്പെട്ട സംഭവം അല്ല കേരളത്തിൽ , ഇത്രയായിട്ടും ഈ നാട്ടിൽ ഫയർ സേഫ്റ്റിക്ക് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല എന്നത് ലജ്ജാവഹം തന്നെ ആണ് , ഓരോ അപകടത്തിലും പാഞ്ഞെത്തുന്ന അഗ്നി സുരക്ഷാ സേനകൾ നാട്ടിലെ ഒരു ട്രാഫിക്കിൽ പെട്ട് താമസിച്ചു ചെന്നാൽ, ജീവൻ പണയം വെച്ച് തീ കെടുത്തുകയും വേണം അവസാനം വരാൻ താമസിച്ചു എന്ന കുറ്റവും, ഈ സിസ്റ്റത്തിന് എന്നിനി മാറ്റം ഉണ്ടാകും ?
@രാജേഷ് കടമ്മനിട്ട


