സെമിനാറും, മദർ തെരേസ സ്മാരക പുരസ്കാര വിതരണവും നവംബർ മൂന്നിന്

Eranakulam Pathanamthitta
Print Friendly, PDF & Email

കൊച്ചി : കേരള ശാന്തി സമിതിയുടെ നേതൃത്വത്തിൽ ലഹരി സമൂഹത്തിന് ആപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെടുന്നു. നവംബർ മൂന്നിന് ഉച്ചയ്ക്ക് 2 30ന് എറണാകുളം മസ്ജിദ് റോഡിൽ ജാസ്മിൻ ബിൽഡിങ്ങിൽ കേരള ഹൈക്കോടതി മുൻ ജഡ്ജിയും കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡണ്ട് ആയ ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. മികച്ച സാമൂഹ്യ പ്രവർത്തകക്കുള്ള മദർ തെരേസ സ്മാരക പുരസ്കാര സമർപ്പണവും അദ്ദേഹം നിർവഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള മുൻ ഓംബുഡ്സ്മാൻ ജസ്റ്റിസ് ടി എസ് ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ശാന്തി സമിതി സംസ്ഥാന വൈസ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിക്കും.

റഷീദ് ആനപ്പാറ
സംസ്ഥാന വൈസ് പ്രസിഡണ്ട് ശാന്തി സമിതി പത്തനംതിട്ട
Phone 9961749878

Leave a Reply

Your email address will not be published. Required fields are marked *