ആശാ സമരം 106 മത് ദിവസം, സമരയാത്ര 22 മത് ദിവസം ; സമരയാത്രയ്ക്ക് അങ്കമാലിയിൽ സ്വീകരണം നൽകി

Kerala Eranakulam

ആശാ സമരജ്വാലയ്ക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കും : റോജി എം ജോൺ എം.എൽ.എ

അങ്കമാലി – ആശാ സമരജ്വാലയ്ക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുമെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. ആശമാരുടെ രാപകൽ സമരയാത്രയുടെ എറണാകുളം ജില്ലാതല പര്യടന ഉദ്ഘാടനം പഴയ മുൻസിപ്പൽ ഓഫീസിന് മുൻവശം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരത്തിന് ന്യായമുണ്ട്, സർക്കാർ സമരത്തിനോട് കാണിക്കുന്നത് ദുർവശിയാണ്. കേരളത്തിലെ ജനങ്ങൾ ജനാധിപത്യരീതിയിൽ അതിന് മറുപടി നൽകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു

കോരിചൊരിയുന്ന മഴയിലും രാപകൽ സമരയാത്രാ ക്യാപ്റ്റൻ എം എ ബിന്ദുവിനെ ഫെഡറൽ ബാങ്കിന് മുൻവശത്ത് നിന്ന് സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ മേഖയിലെ പ്രമുഖർ ഊഷ്മളമായി വരവേറ്റു.

മുൻസിപ്പൽ ചെയർമാൻ അഡ്വ ഷിയാ പോൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്വാഗതം സംഘം മേഖല കൺവീനർ പി പി അഗസ്സിൻ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ജില്ലാ വർക്കിംഗ് ചെയർമാൻ സി ആർ നീലകണ്ഠൻ മുഖ്യ പ്രസംഗം നടത്തി. ഫാ പോൾ തേലക്കാട്ട്, ഫാ ജേയ്സ് കൈതക്കാട്ടിൽ, കെ എ എച്ച് ഡബ്യു എ സംസ്ഥാന പ്രസിഡൻ്റ് വി കെ സദാനന്ദൻ, മേഖല പ്രസിഡൻ്റ് സിന്ധു ഗോപി സെക്രട്ടറി കെ കെ വിനീത,
ആർ എസ് പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, സാംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എച്ച് വിൽഫ്രഡ്,രാധാകൃഷ്ണൻ ചെങ്ങാട്ട് ,പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയ് അവോക്കാരൻ, ഷൈജൻ തോട്ടപ്പിള്ളി, പ്രിയ രഘു, ലതിക ശശികുമാർ, കെ വി ബിബീഷ്,എസ് വി ജയദേവൻ, ബി ജെ പി അങ്കമാലി മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ്, കെ പി ഗോവിന്ദൻ, ടി ഡി സ്റ്റീഫൻ, പി ആർ മാണിക്യമംഗലം, സന്ദീപ് ശങ്കർ ,എ വി രഘു, റെന്നി പാപ്പച്ചൻ, വർഗീസ് കൈതാരത്ത് , എ ഒ പൗലോ ,എം എസ് ഗോപാലൻ, ബിജോയ് ചെറിയാൻ എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *