പത്തനംതിട്ട – ഇലന്തൂർ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കണം : ദീർഘനാളുകളായി മുടങ്ങിക്കിടക്കുന്ന സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കണമെന്ന് കേരള കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് പി.സി സഖറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടി സംസ്ഥാന അഡ്വൈസർ ജോർജ് കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മ്മാരായ അഡ്വ. വിജയ് വർഗീസ്, സാം മാത്യു, ആറന്മുള നിയോജക മണ്ഡലം പ്രസിഡൻ്റ് ദിപു ഉമ്മൻ , അച്ചൻകുഞ്ഞ് ഇലന്തൂർ, റ്റി.എസ്. തോമസ്, കെ. ജി.മാർക്കോസ്, ജോമോൻ വടക്കേകര എന്നിവർ പ്രസംഗിച്ചു.


