കല്ലേലിക്കാവിൽ പൂജ വെച്ചു ; വിദ്യാരംഭ ചടങ്ങുകൾ വ്യാഴാഴ്ച

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തിൽ താംബൂലം സമർപ്പിച്ചു പുസ്തകം പൂജ വെച്ചു. ഇനി രണ്ടു നാൾ അക്ഷരപൂജയും ആയുധ പൂജയും നടക്കും. ദുർഗാഷ്‌ടമി ദിനമായ ഇന്ന് (30/09/2025) ദുർഗാദേവിക്ക് പ്രത്യേക പൂജകൾ ഉണ്ട് . മഹാനവമി ദിനമായ ബുധൻ മഹാലക്ഷ്‌മിയെയും വിജയദശമി ദിനമായ വ്യാഴം മഹാ സരസ്വതിയെയുമാണ് പൂജിക്കുന്നത്. തുടർന്ന് വിദ്യാരംഭം ചടങ്ങുകൾ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *