കോഴഞ്ചേരി – പഴയതെരുവിൽ മണ്ണാറകുളഞ്ഞി റോഡിൽ ആണ് സംഭവം.. പഴയതെരുവ് മണ്ണാറകുളഞ്ഞി റോഡ് നവികരിച്ചപ്പോൾ പഴയതെരുവിൽ റോഡിന്റെ സൈഡിൽ കാൽനടക്കാർക്ക് നടക്കാൻ വേണ്ടി നടപ്പാത ഉണ്ടാക്കി കൈവരിയും സ്ഥാപിച്ചിരുന്നു, അതിന്റെ നടുക്ക് ആണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഈ ബോർഡ് നടപ്പാതയുടെ നടുക്ക് നില്കുന്നത് കാരണം കാൽനടയാത്രകാർക്ക് നടന്നു പോകാൻ ബുദ്ധിമുട്ട് ആണ്. എന്തെങ്കിലും സാധനങ്ങളുമായി വരുന്നവർക്ക് പ്രത്യേകിച്ചും. അതിനാൽ കാൽനടയാത്രക്കാർ റോഡിൽ ഇറങ്ങി ആണ് ഇപ്പോൾ നടന്നു പോകുന്നത്. ഒരുപാട് തവണ നാട്ടുകാർ പരാതി നൽകിട്ടും യാതൊരു നടപടിയും ആയിട്ടില്ല. PWD അസിസ്റ്റന്റ് എൻജിനിയർ. കോഴഞ്ചേരി,PWD എക്സിക്യൂട്ടീവ് എൻജിനിയർ. പത്തനംതിട്ട. PWD പരാതി പോർടെൽ എന്നിവയിലും കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ പരാതി നൽകിട്ടുണ്ട്. നടപടി ആകുന്നത് വരെ വീണ്ടും വീണ്ടും കോഴഞ്ചേരി പൗരാവലി പരാതിയുമായി മുന്നോട്ട് തന്നെ പോകും എന്ന് ഭാരവാഹികൾ അറിയിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

