മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചു: പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഫേസ് ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്തതിന് വെല്‍ഡിങ് തൊഴിലാളി അറസ്റ്റില്‍. ഒരു പ്രത്യേക പേരിലുള്ള ഫേസ് ബുക്ക് പേജില്‍ സമുദായ മൈത്രിയെ ദോഷമായി ബാധിക്കുന്ന തരത്തിലുള്ള തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീണ്ടുനില്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

വെട്ടിപ്രം മുണ്ടുകോട്ടയ്ക്കല്‍ തേക്കുംകാട്ടില്‍ വീട്ടില്‍ നിന്നും കടമ്മനിട്ട റോഡില്‍ കെ.എസ്.ഇ.ബി ഓഫീസിനു സമീപം ലക്ഷ്മി ശങ്കരവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രശാന്ത് (45) ആണ് അറസ്റ്റിലായത്. ഇയാള്‍ രണ്ടാം പ്രതിയാണ്. പോസ്റ്റിട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രചരിപ്പിക്കപ്പെട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതും സമുദായസൗഹൃദം തകര്‍ക്കുന്നതുമാണെന്ന് കാണിച്ച് കൊന്നമൂട് പുതിയത്ത് വീട്ടില്‍ മുഹമ്മദ് പി. സലിം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രസ് ക്ലബ്ബിന് സമീപം വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *