ഇന്ന് രാഹുൽഗാന്ധി പത്തനംതിട്ട ജില്ലയിൽ ; പത്തനംതിട്ടയിലും അടൂരിലും ഗതാഗത നിയന്ത്രണം ഇപ്രകാരമാണ് ശ്രദ്ധിക്കുക.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : കോൺഗ്രസ് നേതാവും, പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണനത്തിനായുള്ള പത്തനംതിട്ട ജില്ലയിലേക്കുള്ള സന്ദർശനത്തോടാനുബന്ധിച്ച് 30/03/2026 ൽ അടൂർ , പത്തനംതിട്ട നഗരങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് IPS അറിയിച്ചു.

അടൂരിലെ നിയന്ത്രണങ്ങൾ രാവിലെ 9 മണിമുതലും , പത്തനംതിട്ടയിലേത് രാവിലെ 10.30 മുതലും ആരംഭിക്കും. നിയന്ത്രണങ്ങൾ ഇപ്രകാരമാണ് ശ്രദ്ധിക്കുക. :
*അടൂർ :
1. 9 മണി മുതൽ ടൗണിലൂടെ VVIP ഡ്യൂട്ടിയിലുള്ള ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല.
2. എല്ലാ വാഹനങ്ങളും അടൂർ ബൈപ്പാസ് വഴി പോകേണ്ടതാണ്
3. പത്തനംതിട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ ആനന്ദപ്പള്ളി മുതലും
4. പുനലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പറക്കോട് മുതലും തിരിഞ്ഞ് പോകണം
5. പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി മാത്രം പോകണം.

*പത്തനംതിട്ട :
1. അടൂർ പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തോലുഴം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പോകണം
2. മൈലപ്ര , കുമ്പഴ , സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്ന് ടൗണിലേക്ക് പ്രവേശനം നിരോധിക്കും
3. പ്രമാടം, പൂങ്കാവ് മല്ലശ്ശേരി എന്നീ ഭാഗങ്ങളിൽ നിന്ന് VVIP റൂട്ടിലേക്ക് പ്രവേശിക്കാനാകില്ല.
4. തിരുവല്ല , കടമ്മനിട്ട ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ജില്ലാ പോലീസ് ഓഫീസ് വഴി പോകണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *