മെഴുവേലി : പഞ്ചായത്തിൽ നിന്ന് ഗ്രാമ – ബ്ലോക്ക് തലങ്ങളിലേക്ക് യു. ഡി. എ ഫിൽ നിന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പദവികളിലേക്ക് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് കാരിത്തോട്ടയിൽ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി വട്ടമോടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിനീത അനിൽ, വൈസ്. പ്രസി. സോഫിയ രാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെജോ മോൻ, വൈസ്. പ്രസി. ഗിരിജ ശുഭാന്ദൻ, ബ്ലോക്ക് അംഗം തഥാഗത്, മൂന്നാം വാർഡ് അംഗം രാജീവ് ഐഡിയ, ഏഴാം വാർഡ് അംഗം ജയാസിന്ധു, ആറാം വാർഡ് അംഗം രജനി. ബിജു, പത്താം വാർഡ് അംഗം ബിജോ വർഗീസ്, പതിമൂന്നാം വാർഡ് അംഗം ജിതിൻ ബാബു, പതിനാലാം വാർഡ് മെമ്പർ ലീല രാധാകൃഷ്ണൻ, എന്നിവർക്കാണ് സ്വീകരണം നൽകിയത്. ബ്ലോക്ക് -മണ്ഡലം- മഹിള കോൺഗ്രസ് നേതാക്കളായ രാജു ഇലവുംതിട്ട, ബി. ഹരികുമാർ, അനിൽ കുളമക്കോട്, മാത്യു ശമുവേൽ, സി. എസ്. ശുഭാനന്ദൻ, അനിൽ കുമാർ പുതുശേരി, സു നിൽ ശമുവേൽ, പാസ്റ്റർ ജോയിക്കുട്ടി, ശോശാമ്മ ജോയി എന്നിവർ പ്രസംഗിച്ചു.


