പെരുനാട്ടിലെ രാജനോട് കടുവയ്ക്ക് വിരോധമുണ്ടോ? രണ്ടു പശുക്കളെ കൊന്നു തിന്നതിന് പിന്നാലെ രണ്ട് ആടുകളെയും കടിച്ചു കൊന്നു:

Pathanamthitta

റാന്നി: പെരുനാട് ബഥനിമലയില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു. മുന്‍പ് കടുവ കൊന്നു തിന്ന രണ്ടു പശുക്കളുടെ ഉടമ മാമ്പറത്ത് എബ്രഹാമിന്റെ (രാജന്‍) രണ്ടു ആടുകളെയാണ് കൊന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ റബര്‍ തോട്ടത്തില്‍ തീറ്റാനായി തുറന്നുവിട്ട നാലെണ്ണത്തില്‍ രണ്ടു ആടുകളെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ മാസം രാജന്റെ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ കടുവ കൊന്നു. മൂന്ന് ദിവസത്തിന് ശേഷം രാജന്റെ സഹോദരന്റെ വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ നിന്നും കടുവ ആടിനെ കടിച്ചെടുത്തു.

ഇതിനെ അല്‍പ്പം മാറി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടരെയുള്ള കടുവ ആക്രമണങ്ങളില്‍ രാജന് ഇതു വരെ നഷ്ടപ്പെട്ടത് രണ്ടു പശുക്കളെയും രണ്ടു ആടുകളെയുമാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പശുക്കളെ കാണാതായിരുന്നെങ്കിലും കൂട്ടം തെറ്റി പോയതെന്ന് സംശയിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് പശുക്കളുടെ തോല്‍ ഉള്‍പ്പടെയുള്ളവ കണ്ടതോടെയാണ് വന്യ മൃഗങ്ങള്‍ പിടികൂടിയതായിരിക്കാം എന്ന് മനസിലായത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *