പത്തനംതിട്ട : ലഹരിക്കെതിരെ രമേശ് ചെന്നിത്തല നടത്തുന്ന പോരാട്ടം സ്ലാഖനീയമെന്നും, ഇതിനെ കേരളീയ സമൂഹം ഒന്നാകെ പിന്തുണക്കണമെന്നും മലങ്കര ഓർത്തഡോൿസ് സഭ വലിയ മെത്രാപ്പോലീത്ത കുര്യകോസ് മാർ ക്ലിമ്മീസ് അഭ്യർത്ഥിച്ചു.
എല്ലാവിധ ലഹരികളും സമൂഹത്തെ കാർന്നു തിന്നുന്ന ദുരവസ്ഥ വേദനജനകമാണ്. ഇതിനൊക്കെ പിന്തുണ നൽകുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ ചെന്നിത്തല നേതൃത്വം നൽകുന്ന വാക്ക് എഗൈൻസ്റ് ഡ്രഗസിന്റെ ഭാഗം ആയ പ്രൌഡ് കേരളയുടെ ജില്ലാ തല ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്കാലവും കേരള സമൂഹത്തിന് ഗുണപാരമായ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ചെന്നിത്തല ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാം പിന്തുണയും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും, അബ്ദുൾ ഷുക്കൂർ അൽ ഖസിമ മൗലവിയും പറഞ്ഞു .
ലഹരിയെ പ്രത്യക്ഷമായോ, പരോക്ഷ മാ യോ സഹായിക്കുന്നവർ സമൂഹത്തിലെ പുഴുക്കുത്തുകൾ ആണെന്ന് അവർ കൂട്ടിച്ചേർത്തു
സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു .പി മോഹൻരാജ്, വെട്ടൂർജ്യോതിപ്രസാദ്,ആർ വത്സലൻ, ജോൺസൻ വിളവിനാൽ, സാമൂവൽ കിഴക്കുപ്പുറം, കെ ജാസിംകുട്ടി, ടി ടി മുഹമ്മദ്, ഏബൽ മാത്യു, അഡ്വ ഷാജിമോൻ,തട്ടയിൽ ഹരികുമാർ രജനിപ്രദീപ്,എസ് വി പ്രസന്ന കുമാർ, റീബി ജോർജ്, അനു ഫിലിപ്പ്, പി കെ ജോസഫ്, എലിസബേത് അബു, ലീലരാജൻ, വി ടി അജോമോൻ, സുനിൽ യമുന, മനോഷ് ഇലന്തൂർ, സുരേഷ്ബാബു പാലാഴി, കാട്ടൂർ അബ്ദുൽ സലാം,പി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
ലഹരിക്കെതിരെ പ്രൌഡ് കേരള ജില്ലാതല ഉൽഘാടനം കുര്യക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപൊലിത്ത നിർവഹിക്കുന്നു. വെട്ടൂർ ജ്യോതിപ്രസാദ്, അബ്ദുൽ ഷുക്കൂർ അൽ ഖാസിമു മൗലവി, ആക്കീര മൺ കാളിദാസ ഭട്ടതിരി, മല യിൻകീഴ് വേണുഗോപാൽ, ആർ വത്സല ൻ, തട്ടയിൽ ഹരികുമാർ, കെ. ജാസിം കുട്ടി സമീപം


