നാഷണൽ സ്പേസ് ഡേ പന്തളം മൈക്രോ ഐ.ടി.ഐ യിൽ ആഘോഷിച്ചു

Pathanamthitta TECH
Print Friendly, PDF & Email

പന്തളം – ആദ്യത്തെ നാഷണൽ സ്പേസ് ഡേ പന്തളം മൈക്രോ ഐ ടി ഐ യിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ചന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന് ശേഷം ആദ്യമായി നടക്കുന്ന നാഷണൽ സ്പേസ് ഡേ സെലിബ്രേഷനിൽ ഈ വർഷത്തെ ബെസ്റ്റ് പെർഫോർമർ അവാർഡ് ഡിപ്ലോമ /ഐ ടി ഐ തലത്തിൽ നേടിയ മൈക്രോ ഐ ടി ഐ യിൽ രാവിലെ 10 മണിക്ക് ഐ എസ് ആർ ഒ സയന്റിസ്റ് ആയ ശ്രീജിത്ത്‌ പി ഓൺലൈൻ സെമിനാർ നടത്തി. തുടർന്ന് നടന്ന സമ്മേളനം മൈക്രോ കോളേജ് അക്കാഡമിക് ഡയറക്ടർ സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ പന്തളം മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബെന്നി മാത്യു ഉത്ഘാടനം ചെയ്തു. മൈക്രോ ഗ്രൂപ്പ്‌ ചെയർമാൻ ടി ഡി വിജയകുമാർ സ്വാഗതം പറഞ്ഞു. അലുമിനി അസോസിയേഷൻ സെക്രട്ടറി ഷിജു കെ എച്ച്, ഇൻസ്‌ട്രക്ടർ സുഭാഷ് ആർ, പ്രണവ് പി, ദേവു പ്രസാദ് എന്നിവർ ആശംസകൾ പറഞ്ഞു.

സെലിബ്രേറ്റ് ഷെയർ ആൻഡ് വിൻ പരിപാടികളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കുമാരി ലക്ഷ്മി ചന്ദ്രൻ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *