പുല്ലാട് – അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ വസതി നാഷണൽ ക്രിസ്ത്യൻ ഫോർ ജസ്റ്റിസ് ആറന്മുള അസംബ്ലി മണ്ഡലം ഭാരവാഹികൾ സന്ദർശിച്ചു. എൻ സി എം ജെ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ റവ. ഡോ. ആർ ആർ തോമസ് വട്ടപ്പറമ്പിൽ, എൻ സി എം ജെ ആറന്മുള അസംബ്ലി മണ്ഡലം പ്രസിഡന്റ് ഫാദർ മാത്തുക്കുട്ടി പി കെ, വൈസ് പ്രസിഡന്റ് പാസ്റ്റർ M K കരുണാകരൻ, സെക്രട്ടറി സന്തോഷ് ചാക്കോ, ട്രഷറർ ഷിജു പി മാത്യു, അംഗങ്ങളായ റീന തോമസ്, ജേക്കബ് തോമസ് , ഓമന കരുണാകരൻ എന്നിവർ വസതിയിൽ എത്തി രഞ്ജിതയുടെ മാതാവ്, മക്കൾ എന്നിവരെ ആശ്വസിപ്പിച്ച് പ്രാർത്ഥന നടത്തി. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെ പേരിൽ ദുഃഖവും അനുശോചനവും അറിയിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളായ മറിയ ഉമ്മനും കുടുംബവും ഇന്ന് രഞ്ജിതയുടെ ഭവനം സന്ദർശിച്ചു. മറിയ ഉമ്മൻ സമൂഹ മാധ്യമത്തിൽ ഇങ്ങനെ കുറിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി നഴ്‌സ് രഞ്ജിത നായരുടെ വീട് സന്ദർശിച്ചു.ആ ചെറിയ വീട്ടിൽ നിറഞ്ഞുനിന്ന വേദനയെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. സങ്കൽപ്പിക്കാനാവാത്ത ദുഃഖത്തിലൂടെ കടന്നുപോയ അമ്മയെയും, വർഷങ്ങൾക്കപ്പുറമുള്ള ഒരു നഷ്ടം പേറി രണ്ട് കുട്ടികളെയും കണ്ടുമുട്ടി. നിങ്ങളുടെ പ്രാർത്ഥനയിൽ അവരെ ഉൾപ്പെടുത്തുക. ഓരോ ദുരന്തത്തിനു പിന്നിലും എന്നെന്നേക്കുമായി മാറിയ ജീവിതങ്ങളുണ്ട്.


