ബേപ്പൂർ – അഴീക്കൽ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

Kerala Kozhikkodu
Print Friendly, PDF & Email

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്.കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. തീപിടിത്തത്തെ തുടർന്ന് കപ്പലിലെ 50 കണ്ടെയ്നറുകൾ കടലിൽ വീണതായും റിപ്പോർട്ടുണ്ട്. സിംഗപ്പൂർ കപ്പൽ ആണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റുഗാർഡിൻറെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 18 പേർ കടലിൽ ചാടിയെന്നാണ് വിവരം. 22 പേർ കപ്പലിൽ തന്നെ തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *