ഇസ്ലാമിക് സെന്റർ ‘അക്ഷരപ്പെരുന്നാൾ’ സംഘടിപ്പിച്ചു.

World

അബുദാബി: ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സാഹിത്യവിഭാഗം ബലി പെരുന്നാളിനോടനുബന്ധിച്ചു ‘അക്ഷരപ്പെരുന്നാൾ’ എന്ന തലക്കെട്ടിൽ സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു.ഐ ഐ സി വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി തൃത്താല അധ്യക്ഷ വഹിച്ചു. ട്രഷറർ നസീർ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പ്രമുഖ കവിയും പ്രവാസിയുമായ അക്ബർ അണ്ടത്തോട് സദസ്സിനോട്‌ സംവദിച്ചു. യുവ എഴുത്തുകാരിയായ ഖുലൂദ് സലാമിനെ ചടങ്ങിൽ വച്ചു അനുമോദിച്ചു.

സ്റ്റേറ്റ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് TK അബ്ദുസ്സലാം, വൈസ് പ്രസിഡന്റ് കോയ തിരുവത്ര, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഷറഫ് മൊവ്വൽ, അനീഷ് മംഗലം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കളപ്പാട്ടിൽ അബുഹാജി, ഹാഷിം ആറങ്ങാടി, ഫത്താഹ് മുള്ളൂർക്കര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

എഴുത്തുകാരനും മഹാത്മാ ജ്യോതിഭ ഫുലെ അവാർഡ് ജേതാവമായ ജുബൈർ വെള്ളാടത്ത് മോഡറേറ്ററായിരുന്നു.സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുള്ള ചേലക്കോട് പരിപാടിക്ക് സ്വാഗതം ആശംസിച്ചു. ജാഫർ കുറ്റിക്കോട് നന്ദി പറഞ്ഞു.


ഫോട്ടോ :ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സാഹിത്യവിഭാഗം സംഘടിപ്പിച്ച ‘അക്ഷരപ്പെരുന്നാൾ’ സംഗമത്തിൽ പങ്കെടുത്തവർ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *