പാർട്ടിയെ ജനറൽ സെക്രട്ടറിയായി എം എ ബേബി ഇനി നയിക്കും

India Kerala Politics
Print Friendly, PDF & Email

മധുര – 24ാമത് സിപിഐഎം പാർട്ടി കോൺഗ്രസ് എം എ ബേബിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇഎംഎസിന് ശേഷം കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു ജനറൽ സെക്രട്ടറി വരുന്നത്. എട്ട് പേരാണ് എം എ ബേബിയെ പിബിയിൽ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളിൽ നിന്നുള്ള 5 പിബി അംഗങ്ങൾ എതിർക്കുകയും ചെയ്തു. മണിക് സർക്കാർ, ബൃന്ദ കാരാട്ട്, പിണറായി വിജയൻ, എ വിജയരാഘവൻ, എം വി ഗോവിന്ദൻ, സുഭാഷിണി അലി, ബി വി രാഘവലു, ജി രാമകൃഷ്ണൻ എന്നിവരാണ് പിന്തുണച്ചത്. അശോക് ധാവ്‌ള, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, നീലോൽപൽ ബസു, തപൻ സെൻ, സൂര്യകാന്ത് മിശ്ര എന്നിവരാണ് എതിർത്തത്. അശോക് ധാവ്‌ള മുന്നോട്ട് വെച്ചത് പശ്ചിമബംഗാൾ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരാണ് നിർദേശിച്ചത്. എന്നാൽ ജനറൽ സെക്രട്ടറി ആവാനില്ലെന്ന് സലിം നിലപാട് എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *