പത്തനംതിട്ട – കുമ്പഴയിലെ ലോഡ്ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയിൽ. അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതിൽ നൗഷാദിന്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് കലഞ്ഞൂർ സ്വദേശിയായ ഇരുപതുകാരിയുമായി ഇയാൾ കുമ്പഴ ഗ്രീൻലാൻഡ് ഹോട്ടലിൽ മുറിയെടുത്തത്. രാത്രി ഏഴരയോടെ ഇവർ തമ്മിൽ വഴക്കായി. തുടർന്ന് യുവതി ടോയ്‌ലറ്റിൽ പോയ സമയത്താണ് റൂമിൽ സൂഫിയാൻ തൂങ്ങി മരിച്ചത്. ബാത്ത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന യുവതിയാണ് മൃതദേഹം കണ്ടത്. ഇരുവരും കമിതാക്കളാണെന്ന് പറയുന്നു. പത്തനംതിട്ട പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.


