പത്തനംതിട്ട: വൈവിധ്യങ്ങൾ നിറഞ്ഞ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് സ്വതന്ത്ര ഭാരതം കെട്ടിപ്പടുത്തത് ജവഹർലാൽ നെഹ്റുവിന്റെ ദീർഘവീക്ഷണത്തിന്റെയും അർപ്പണബോധത്തിന്റെ ഫലമാണെന്നും, മതം, ഭാഷ, സംസ്കാരം എന്നിവയിലെല്ലാം വ്യത്യസ്തത പുലർത്തിയ ഒരു ജനതയെ ശാസ്ത്രബോധമുള്ള വിദ്യ സമ്പന്നരാക്കി മാറ്റുവാൻ തന്റെ അറിവും കഴിവും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു ജവഹർലാൽ നെഹ്റു എന്ന് എൻ സി പി (എസ്) ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ.
ജവഹർലാൽ നെഹ്റുവിന്റെ 61 ചരമവാർഷികത്തോടനുബന്ധിച്ച് എൻ സി പി (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ “നെഹ്റു സ്മൃതി സദസ്സ്” ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


