അബുദാബി: അഭിമാനകരമായ ഒരു വിദ്യാഭ്യാസ പരിപാടിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വേദിയാകുന്നു. കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 1, ഞായറാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ‘എജ്യുവിഷൻ’ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ അഡ്വക്കേറ്റ് ഹാരിസ് ബീരാൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
ഹൈസ്കൂൾ മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന Career Design സെഷന് നയിക്കുന്നത് ഈ രംഗത്ത് മികച്ച പരിചയമുള്ള മുഹമ്മദ് അജ്മൽ സിയും ഫിറോസ് പി.ടിയുമാണ്. പഠനത്തിന്റെയും ജീവിതത്തിന്റെയും വഴി തിരഞ്ഞെടുക്കാനായി വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടുന്ന പരിപാടിയാകും ഇതെന്ന് സംഘാടകർ അറിയിച്ചു.

പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന പാരന്റിങ് സെഷന് പ്രശസ്ത ലൈഫ് കോച്ചും ട്രെയ്‌നറുമായ ഡോക്ടർ സുലൈമാൻ മേല്പത്തൂർ നേതൃത്വം നൽകും. പുതുജനതലമുറയുടെ വളർച്ചയിലും മെച്ചപ്പെട്ട മാതാപിതൃത്വ ശൈലികളിലും കേന്ദ്രീകരിച്ചായിരിക്കും ഈ സെഷന്.
എജ്യുവിഷനോടനുബന്ധിച്ച് അബുദാബിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ, ജബ്ബാർ ഹാജി, എൻ.എ കരീം, ഷുക്കൂറലി കല്ലുങ്ങൽ , യു അബ്ദുള്ള ഫാറൂഖി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
വിദ്യാഭ്യാസം, കരിയർ നിർദ്ദേശങ്ങൾ, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾക്കും ദിശാനിർദ്ദേശങ്ങൾക്കും ഉപകാരമാകുന്ന ഈ പരിപാടി, പ്രവാസി സമൂഹത്തിനുള്ളതായും യുവതലമുറയ്ക്ക് മാർഗദർശിയാവുന്നതുമായും സംഘാടകർ വ്യക്തമാക്കി.
പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമ്മം പ്രോഗ്രാം ചെയർമാൻ ഖാദർ ഒളവട്ടൂർ വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ യു അബ്ദുള്ള ഫാറൂഖിക്ക് നൽകി നിർവഹിച്ചു.ടി ഹിദായത്തുള്ള പറപ്പൂർ, അസീസ് കാളിയാടൻ ഇസ്മാമിക് സെന്റർ, കെഎംസിസി നേതാക്കൾ എന്നിവർ പങ്കെടുത്തു.
മിജുവാദ് കെസി, അജാസ് മുണ്ടക്കുളം, അബ്ദുറഹ്മാൻ ഓമാനൂർ, ഫൈസൽ ബാബു, ശരീഫ് മാഷ്, നാസർ, ഹാരിസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :അബുദാബി കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി എജ്യുവിഷൻ 2025 പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമ്മം പ്രോഗ്രാം ചെയർമാൻ ഖാദർ ഒളവട്ടൂർ വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ യു അബ്ദുള്ള ഫാറൂഖിക്ക് നൽകി നിർവഹിക്കുന്നു.


