പത്തനംതിട്ട – കുമ്പഴ നോർത്ത് മൈലപ്ര ഐടിഐ പടിയിൽ സദാനന്ദൻ ശ്രീവിലാസ് എന്നയാളുടെ പറമ്പിലെ വലിയ തേക്ക് മരം കടപുഴകി റോഡിലേക്ക് വീണു അപകടം ഉണ്ടായി. റോഡിലൂടെ വന്ന മാരുതി ഓംനിവാനിന്റെ മുകളിലേക്കാണ് തേക്ക്മരം വീണത്. ഓമ്നി ഓടിച്ചിരുന്ന കിഴക്കേ മുള്ളുകാലായിൽ വിജയൻ എന്നയാൾ കാറിൽ കുടുങ്ങിപ്പോവുകയും, അന്ഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റി റിക്കവറി വാൻ ഉപയോഗിച്ചു മാറ്റി പരുക്കേറ്റ വിജയനെ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, റോഡിൽ നിന്ന് മരം പൂർണ്ണമായി നീക്കം ചെയ്യുകയും ചെയ്തു.




