ഇതും ചരിത്രം ; സ്‌കൂൾ പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി അടൂരുകാരിയായ ഒരു വിദ്യാർത്ഥിനിയുടെ കവിത ഗാനമാകുന്നു.

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – കേരളത്തിലെ സ്‌കൂൾ പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി അടൂരുകാരിയായ ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ് . കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 – 26 അദ്ധ്യയന വർഷം പ്രവേശനോത്സവ ഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. കുമാരി ഭദ്ര ഹരി, അടൂർ വടക്കേടത്ത്കാവ് അടൂർ ഡെപ്യൂട്ടി തഹസീൽദാർ, ആയ ഹരീന്ദ്രനാഥിന്റെയും, കൊട്ടാരക്കര താമരക്കുടി SVVHSS ൽ, അദ്ധ്യാപികയായ ശ്രീമതി. സുമ എസ് ന്റെയും മകളാണ്. സുമ ടീച്ചറുടെ സഹോദരൻ അനൂപ് എസ് നമ്മുടെ സുഹൃത്തും, പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ ഉദ്യോഗസ്ഥനും ആണ്.

കുമാരി ഭദ്ര ഹരിയുടെ കവിതക്ക് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫാണ് സംഗീതം ചിട്ടപ്പെടുത്തിയതും ആലപിച്ചതും.
അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ജൂൺ രണ്ടിന് കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രവേശനോത്സവ ചടങ്ങിൽ വിശിഷ്ടാതിഥിയായി ഭദ്ര പങ്കെടുക്കും എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച് എസ്.എസിലെ വിദ്യാർഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് പ്രവേശനോത്സവ ഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രസ്തുത ഗാനം 👆🏾

Leave a Reply

Your email address will not be published. Required fields are marked *