വീണ്ടും വനിതാ ഡോ​ക്ട​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം

Crime Kottayam
Print Friendly, PDF & Email

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സു​കാ​ർ എ​ത്തി​ച്ച പ്ര​തി വ​നി​താ ഡോ​ക്ട​റെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചി​കി​ത്സ​യ്ക്കാ​യി ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ണ്ടു​വ​ന്ന പ്ര​തി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ക്ര​മാ​സ​ക്ത​നാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ കെ​ട്ടി​യി​ട്ടു. ഇ​തോ​ടെ, ഡോ​ക്ട​റെ കൊ​ല്ലു​മെ​ന്നും ബ​ലാ​ൽ​സം​ഗം ചെ​യ്യു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കി​യെ​ന്ന് ഡോ​ക്ട​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *