വീട്ടമ്മയെ വാക്കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട : തന്റെ മകനെയും കൂട്ടുകാരെയും അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതിനെപ്പറ്റി ചോദിച്ചതിലുള്ള
വിരോധം നിമിത്തം വീട്ടമ്മയെ വാക്കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിച്ച അയൽവാസിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ ഏറം പി ഓയിൽ തലച്ചിറ കൊച്ചേത്ത് വീട്ടിൽ ഷിബു തോമസ് (48) ആണ് പിടിയിലായത്.

ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ സന്ധ്യക്ക്‌ ഇടത്തറയിൽ നിന്നും എസ്ഐ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ വി എസ് കിരൺ, എസ് സി പി ഒ ഇർഷാദ്,അജിത് പ്രസാദ്, സി പി ഓ സുബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *