മനുഷ്യരെ ഒന്നായി കണ്ട മാർപാപ്പ : അബുദാബി കെ.എം.സി.സി

World
Print Friendly, PDF & Email

അബുദാബി: ലോകത്തെ എല്ലാ മനുഷ്യരെയും സ്‌നേഹത്തിന്റെ സവിശേഷ കണ്ണിലൂടെ നോക്കിക്കണ്ട വിശുദ്ധ നേതൃത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ലോക ജനതയ്ക്ക് സമാധാന നായകനെയാണ് നഷ്ടമായതെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ,ജനറൽ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂൽ,ട്രഷറർ പികെ അഹമ്മദ് ബല്ലാകടപ്പുറം എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാനിലെ തന്റെ ശ്രേഷ്ഠ പദവിയിലൂടെ കാരുണ്യവും കരുതലുമാണ് അദ്ദേഹം ലോകത്തിനു പകർന്നുനൽകിയത്. അധികാരത്തിന്റെയും അധീശത്വത്തിന്റെയും പേരിൽ രക്തച്ചൊരിച്ചിലുകൾ നടക്കുന്ന കാലത്ത് അരുതെന്നു സ്‌നേഹത്തോടെ പറയാൻ ലോകത്തിന് ഒരു മാർപാപ്പയുണ്ടായിരുന്നു. ഇന്നലെ ആ വിളക്കണഞ്ഞതോടെ ക്രൈസ്തവ സമൂഹം മാത്രമല്ല,സമാധാന ലോകവും ഒരു പകരക്കാരനു വേണ്ടി കാത്തിരിക്കുകയാണെന്നും മാർപാപ്പ കൊളുത്തിവച്ച സ്‌നേഹ വിളക്ക് എന്നും അണയാതെ ജ്വലിച്ചുനിൽക്കുമെന്നും നേതാക്കൾ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *