പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.

*എന്റെ കേരളം -പ്രദർശന വിപണനമേള: ടെൻഡർ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നടക്കുന്ന പ്രദർശന വിപണനമേളയിൽ ബ്രോഷർ (8 x 18.5 സെ.മീ, 05 ഫോൾഡ്, 10 പേജ്, 1/3 ഡബിൾ ഡമ്മി, 130 ജിഎസ്എം, ആർട്ട് പേപ്പർ) അച്ചടിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കളക്ടറേറ്റിലുളള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ടെൻഡർ സമർപ്പിക്കണം. അവസാന തീയതി മെയ് ആറ് ഉച്ചയ്ക്ക് രണ്ടുമണി. ഫോൺ : 0468 2222657.

*അഭിമുഖം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രിൽ 28ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത ബി.ടെക് (സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ). പ്രായപരിധി 28 വയസ്. പരിശീലനകാലം ഒരു വർഷം. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുമായി ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഹാജരാകണമെന്ന് എൻവെയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു. മുൻകാലങ്ങളിൽ അപ്രന്റീസായി സേവനം അനുഷ്ഠിച്ചവർ അപേക്ഷിക്കണ്ട. ഫോൺ: 0468 2223983.

*ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രിൽ 23ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രിൽ 23ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽചേരും.

*ജില്ലാ വികസന സമിതി യോഗം 26ന്
ജില്ലാ വികസന സമിതി യോഗം ഏപ്രിൽ 26ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽചേരും.

*കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലവസരം
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ ബിസിനസ് കറസ്പോൺന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാർട്ഫോൺ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ, കിടപ്പുരോഗികൾ, ഗർഭിണികൾ, സാധാരണക്കാർ എന്നിവർക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗൺ ഹാളിൽ അഭിമുഖത്തിനെത്തണം. ഫോൺ : 0468 2221807, 9400538162.

*തൊഴിൽ മേള
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഏപ്രിൽ 26ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഫോൺ : 9495999688.

Leave a Reply

Your email address will not be published. Required fields are marked *