അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ; മൂന്നാറിൽ ബസ് മറിഞ്ഞ് മരണം മൂന്നായി

Kerala Idukki
Print Friendly, PDF & Email

ഇടുക്കി – ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിച്ചുകൂടാമായിരുന്ന ഒരു അപകടം. അമിതവേഗം ആയിരുന്നു ബസ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇത്തരം വളവുകളിൽ വേഗത കുറച്ചു മാത്രമേ ഏത് വാഹനമായാലും ഓടിക്കാവൂ. ഇനി ആരോട് പറഞ്ഞിട്ടെന്താ കാര്യം. വട്ടവടയിലേക്കു പോകുന്ന റോഡിൽ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുത്. തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് അവസാനം മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. കന്യാകുമാരിയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. 37 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സുധന്‍ മരിച്ചത്. 33 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ കെവിന്‍ എന്ന വിദ്യാര്‍ത്ഥിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടകാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *