തന്റേതിന് സമാനമായ അവസ്ഥ അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കായി അക്ഷയ്, അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തി.

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ഭിന്നശേഷിക്കാർക്ക് ആവശ്യമായ സുരക്ഷിയും, പരിഗണനയും അനുവദിച്ച് കിട്ടുന്നതുമായി ബന്ധപ്പെട്ട അപേക്ഷ ഭിന്നശേഷി സംവരണം വേഗത്തിലാക്കാനും അക്ഷയ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകി. അക്ഷയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മാനവും നൽകിയാണ് തിരികെ യാത്രയാക്കിയത്. ഓഫീസിലുണ്ടായിരുന്ന സിനിമാ താരങ്ങളുമായി സൗഹൃദം പങ്കിടാനും അക്ഷയക്കായി. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാൽ അദ്ദേഹത്തിന് നേരിട്ട് അപേക്ഷ കൈമാറാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവാദിത്വത്തോടെ അപേക്ഷ സ്വീകരിക്കുകയും മറുപടിയും നടപടിയും ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.ഫ്

മുഖ്യമന്ത്രിയുടെ മുന്നിൽ സമർപ്പിച്ച അപേക്ഷയിൽ അക്ഷയ് ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ചുരുക്കത്തിൽ.

1 ഭിന്നശേഷിക്കാർക്കായുള്ള സാമൂഹിക പെൻഷൻ 3000 രൂപയായി വർദ്ധിപ്പിച്ച് താറുമാറാകണം.
2. കെഎസ്ആർടിസി ബസുകളിലെ ഭിന്നശേഷിക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ, സൗജന്യ യാത്ര ഏർപ്പെടുത്തണം.
3. വിദ്യാഭ്യാസ തൊഴിൽ, ആരോഗ്യ മേഖലകളിൽ ഭിന്നശേഷി ഉള്ളവർക്കുള്ള കൂടുതൽ പിന്തുണയും സഹായവും നൽകുക.
4. ഭിന്നശേഷി എയ്ഡഡ് നിയമനം വേഗം പൂർത്തിയാക്കുക.

Leave a Reply

Your email address will not be published. Required fields are marked *