മാത്യു ടി തോമസ് എംഎൽഎ യുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാൻ കഴിയും ; ജില്ലാ കളക്ടർ

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – മാത്യു ടി തോമസ് എംഎൽഎ യുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാൻ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. 2002 മാർച്ചിലാണ് തീവ്ര വോട്ടർ പട്ടിക നിലവിൽ വന്നത്. അതിന് ശേഷം 2002 ഒക്ടോബറിലാണ് മാത്യു ടി തോമസ് എംഎൽഎ
ഇലക്ഷൻ തിരിച്ചറിയൽ കാർഡ് എടുത്തിരിക്കുന്നത്. 2002 ൽ എസ് ഐ ആർ പ്രസിദ്ധീകരിക്കുമ്പോൾ മാത്യു ടി തോമസിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല. അന്ന് എന്യുമറേഷൻ ഫോം പൂരിപ്പിച്ച് നൽകാതിരുന്നതാണോ അദ്ദേഹം സ്ഥലത്ത് ഇല്ലാതിരുന്നതാണോ പട്ടികയിൽ ഇല്ലാത്തതിന് പിന്നിൽ എന്ന് വ്യക്തമല്ല. അതേസമയം പ്രോജിനിയിൽ ചേർക്കാൻ മാത്യു ടി തോമസിന്റെ പിതാവിന്റെ പേര് ലഭിച്ചിട്ടുണ്ട്. പിതാവിന്റെ പേര് ഉള്ളതിനാൽ മാത്യു തോമസിന്റെയും മക്കളുടെയും പേര് തീവ്ര വോട്ടർ പട്ടികയിൽ ചേർക്കുന്നതിന് തടസമില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *