അയ്യപ്പന്മാരുടെ മിനിബസ് തിട്ടയിലേക്ക് ഇടിച്ചു കയറി: 10 പേർക്ക് പരുക്ക്

Pathanamthitta
Print Friendly, PDF & Email

ശബരിമല: ഇലവുങ്കലിൽ അയ്യപ്പന്മാർ സഞ്ചരിച്ച മിനി ബസ് തിട്ടയിലേയ്ക്ക് ഇടിച്ചുകയറി 10 പേർക്ക് പരിക്ക്. രാവിലെ 10ന് ഇലവുങ്കൽ എരുമേലി പാതയിൽ രണ്ടാമത്തെ ഹെയർപിൻ വളവിലാണ് അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ശിവ (32), ദിനകരൻ (24), പ്രഭാകരൻ (32), അയ്യപ്പൻ ഹരിദോസ് (32), മുരുകവേൽ (42), വിജയകുമാർ (46), ജ്യോതിബസു (29), ജീവ (38), രഞ്ജിത് (30), ജോർജ് (50) എന്നിവർക്കാണ പരുക്ക്. സാരമായി പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *