സ്ത്രീധന കൊലയാളികൾക്ക് തൂക്കുകയർ ഉറപ്പാക്കണം – രജനി പ്രദീപ്.

Kerala Pathanamthitta

പത്തനംതിട്ട – എല്ലാ ആദർശങ്ങളും പണത്തിനുവേണ്ടി പണയപ്പെടുത്തുന്നു സംസ്കാരത്തിനു മാറ്റമുണ്ടാകണമെന്നും, സ്ത്രീധന മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്ത്രീധനകൊലയാളികൾക്ക് തൂക്കുകയർ ഉറപ്പാക്കണമെന്നും കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന നിർവ്വാഹക സമിതി അംഗം രജനി പ്രദീപ്.

പുതിയ തലമുറ വിവാഹധൂർത്തും ആഡംബര ജീവിതവും ഉപേക്ഷിച്ച് മറ്റുള്ളവരോട് കരുണ കാണിക്കണമെന്നും ദുർബലരെ സഹായിക്കാൻ തയ്യാറാകണമെന്നും അവർ പറഞ്ഞു .ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.ബിനു എസ്.ചക്കാലയിൽ,ശ്രീദേവി ബാലകൃഷ്ണൻ,സജീ ദേവി,സോമൻ ജോർജ്,അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്,അനൂപ് മോഹൻ,എം. റ്റി.ശാമുവേൽ,അഡ്വ.ഷെറിൻ എം.തോമസ്,രാജു.പി .റ്റി.,സലീം പെരുന്നാട്,കലാധരൻ പിള്ള,സുരേഷ് വാലുപറമ്പിൽ,ഓമന സത്യൻ,ജോയി കൊച്ചുതുണ്ടിൽ അരുൺ രാജ് ,വിൽസൺ പി.വർഗീസ് എന്നിവർ പ്രസംഗിച്ചു..

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *