ശബരിമല: അട്ടത്തോട്ടിൽ കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. രാവിലെ 11.30ന് ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ഹരീഷ് (27), ശിവകുമാർ (28), തരുൺ (24) എന്നിവർക്കാണ് പരുക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


