ജില്ലയിലെ 12 ഡാമുകൾ സുരക്ഷിതമെന്ന് വിവരാവകാശ രേഖ

Pathanamthitta

പത്തനംതിട്ട: ജില്ലയിലെ ഡാമുകൾ സുരക്ഷിതമെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് സീതത്തോട് ഡാം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്

കക്കി , ആനത്തോടു, അപ്പർ മൂഴിയാർ, മൂഴിയാർ, വേലൂത്തോട്, റാന്നി പെരുനാട്, പെരിന്തേനഴുവി, കല്ലാർ,മീനാർ-1, മീനാർ-2, ഗവി എന്നിങ്ങനെ 12 ഡാമുകളാണ് ജില്ലയിൽ ഉള്ളത്. ഈ 12 ഡാമുകളിലും പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുവാദമില്ല. ഈ ഡാമുകൾ ഒന്നും ജനങ്ങളുടെ ജീവന് ഭീഷണി അല്ലെന്നും വിവരാവകാശ രേഖ പറയുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *