പത്തനംതിട്ട – ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് അങ്കണത്തിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു. ഉറവിട നശീകരണ പ്രവർത്തനത്തിന് ജില്ല കലക്ടർ നേതൃത്വം നൽകി. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ വേണം. വീട്, ഓഫീസ്, പൊതുഇടങ്ങൾ എന്നിവ വ്യത്തിയായി സൂക്ഷിക്കണം. അടുത്ത മൂന്ന് ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ഉറവിട നശീകരണ പ്രവർത്തനം നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ അലോകനം വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ഡോ. കെ ജീവൻ, ഡോ. സേതുലക്ഷ്മി, എം ജി വിനോദ് കുമാർ, എസ് ദീപ, എം പി ബിജുകുമാർ, സി പി ആശ, , ആർ സജിത്ത്, എം മീന, എ ജയകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റും പങ്കാളിയായി.


