#തിരുവനന്തപുരം : പത്തനംതിട്ട ജില്ലയിലെ ഡിജിറ്റൽ സർവ്വേ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് റവന്യൂ മന്ത്രി എ.പി അനിൽ കുമാറിന് നിവേദനം നൽകി. റീസർവേ നടപടികൾ ജൂൺ 15 ന് നിർത്താനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് മുസ്ലീം ലീഗ് നേതൃത്വം മന്ത്രിയെ സമീപിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടങ്കിലും സർവ്വേ നീട്ടുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികളായ കെ ഇ അബ്ദുൽ റഹ്മാൻ, ടി എം ഹമീദ്, സമദ് മേപ്പുറത്ത്, അഡ്വ ഹാൻസലാഹ് മുഹമ്മദ്, എം എം ബഷീർക്കുട്ടി എന്നിവരാണ് മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയത്.
#IUML #pathanamthitta



