പത്തനംതിട്ട: ആസ്ത അക്കാഡമി ഓൺലൈൻ പരീക്ഷാ പരിശീലന സ്ഥാപനത്തിൽ പിഎസ്.സി/എസ്.എസ്.സി/ബാങ്ക് പരീക്ഷകൾക്കുള്ള ഓഫ്ലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള ഓഫ്ലൈൻ ക്രാഷ് കോഴ്സ് നാലു മുതൽ ആരംഭിക്കുന്നു. മത്സര പരീക്ഷ പരിശീലന രംഗത്ത് 2020 മുതൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് ആസ്ത.

പുതിയ ഓഫ്‌ലൈൻ ക്ലാസുകളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. രാഷ്ട്രപതിയുടെ അദ്ധ്യാപക അവാർഡ് ജേതാവ് ശശികുമാർ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ കെ.ആർ.അജിത് കുമാർ, അടൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രമേഷ് വരിക്കോലിൽ, ജില്ലാ വികസന സമിതി അംഗവും നഗരസഭാ കൗൺസിലറുമായ പി.കെ.അനീഷ്, മുൻസിപ്പൽ കൗൺസിലർ റോഷൻ നായർ, മുൻ നഗരസഭാ കൗൺസിലർ കെ.ജി. പ്രകാശ്, അടൂർ ബ്രില്യൻസ് അക്കാഡമി ഡയറക്ടർ സണ്ണി ജോൺ, ആസ്ത അക്കാഡമി ഡയറക്ടർ അജിത് സുമേരു, വി.എസ്. ബിന്ദുകുമാർ എന്നിവർ പ്രസംഗിച്ചു.


