ഗോകുൽ അനിലിന്, അഭിനന്ദന പ്രവാഹം

Kerala Alappuzha
Print Friendly, PDF & Email

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ലയൺ ഗോകുൽ അനിൽ വിദ്യാഭ്യാസ രംഗത്ത് നേടിയ നേട്ടത്തിന് അഭിനന്ദന പ്രവാഹം.യുകെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തരബിരുദം നേടിയ ഗോകുൽ അനിലിനെ ലയൺസ് കുടുംബം അഭിനന്ദിച്ചു.

പ്രവാസിയായ ലയൺ പി വി അനിൽമാർ ( യുഎസ്എ) , ക്ളബ് ചാരിറ്റി പ്രോജക്ട് കൺവീനർ ഷേർലി അനിൽ ദമ്പതികളുടെ മകനാണ് ഗോകുൽ.ഒരു കുടുംബത്തിൽ നിന്നും മൂന്ന് അംഗങ്ങൾ ക്ലബ് മെമ്പർഷിപ്പ് നേടിയ അംഗീകാരവും ഇവർക്ക് സ്വന്തം.

ഡിസ്ട്രിക്ട് 318ബി ഗവർണർ എംജെഎഫ് ആർ. വെങ്കിടാചലം, റീജിയണൽ ചെയർമാൻ ലയൺ ജേക്കബ് ടി നീണ്ടിശ്ശേരി ,സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള,സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ അഭിനന്ദിച്ചു.

ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ ആരംഭിച്ച വിശപ്പ് രഹിത എടത്വ 255 ദിവസങ്ങൾ പിന്നിട്ടു.

Leave a Reply

Your email address will not be published. Required fields are marked *