പത്തനംതിട്ട ജില്ലയിൽ നടന്നുവരുന്ന വിവര – വിജ്ഞാന – വ്യാപന പ്രവർത്തനങ്ങളിലും ക്യാമ്പയിൻ പ്രവർത്തനങ്ങളിലേക്കുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനിൽ ഒരു വർഷ കാലാവധിയിൽ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദത്തോടൊപ്പം ജേർണലിസം, മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ജേർണലിസം, മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയായി ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം പതിനായിരം രൂപ സ്റ്റൈപ്പന്റ് നൽകുന്നതാണ്. താൽപര്യം ഉള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി/ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 11.03.2025 (ചൊവ്വ) തീയതിയിൽ രാവിലെ 11 മണിക്ക് പത്തനംതിട്ട സ്റ്റേഡിയം ജംഗ്. ഉള്ള ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ നടക്കുന്ന വാക്ക് – ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകുവാൻ താൽപര്യപ്പെട്ടുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ഓഫീസുമായി ബന്ധപ്പെടുക. പത്തനംതിട്ട സ്റ്റേഡിയം ജംഗ്‌ഷന് സമീപം ഉളള കിടാരത്തിൽ ക്രിസ് ടവറിലാണ് ജില്ല ശുചിത്വ മിഷൻ പ്രവർത്തിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

