കണ്ണൂരിലെ പെൺകുട്ടികൾ പുലികളല്ലേ ; നാലാം തവണയും വടംവലിയിൽ കിരീടം

Sports
Print Friendly, PDF & Email

എറണാകുളം – സംസ്ഥാന സ്‌കൂൾ കായികമേളയിലെ വടംവലിയിൽ കണ്ണൂരിന്റെ ആൺകുട്ടികൾ അൽപമൊന്ന് പതറിയെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല പെൺകുട്ടികൾ. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന സീനിയർ പെൺകുട്ടികളുടെ വടംവലിയിൽ നാലാം തവണയും കണ്ണൂർ കിരീടം നിലനിർത്തി. കഴിഞ്ഞ മൂന്നു വർഷവും ഒന്നാം സ്ഥാനം നേടിയ ആൺകുട്ടികളുടെ ടീം പക്ഷേ ഇത്തവണ രണ്ടാം സ്ഥാനക്കാരായി. പാലക്കാടാണ് അട്ടിമറി വിജയം നേടിയത്.

എടൂർ സെന്റ്. മേരീസ് ഹൈസ്‌കൂളിലെ ബേസിൽ ഏബ്രഹാമാണ് കണ്ണൂർ ജില്ലാ ടീമുകളുടെ മാനേജർ. കെ. ശ്രീരാജ്, സനിത് കുര്യൻ എന്നിവരാണ് പരിശീലകർ. ജംഷദ്, പ്രണവ് എന്നിവരാണ് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ പാലക്കാട് ടീമിനെ പരിശീലിപ്പിക്കുന്നത്. റോഷൻ ആണ് ടീം മാനേജർ.

Leave a Reply

Your email address will not be published. Required fields are marked *