തൃപ്പൂണിത്തുറ – കേരള ക്രിക്കറ്റ് അണ്ടർ 14 ടീമിൽ ഇടംനേടി ഉദയംപേരൂർ സ്വദേശി മാധവ് വിനോദ് ” ഉദയംപേരൂർ സ്വദേശികളായ വിനോദ് ചന്ദ്രന്റെയും ഭാര്യ കാർത്തികയുടെയും മകനായ മാധവ് വെറും മൂന്ന് വയസ് പ്രായമുള്ളപ്പോൾ തുടങ്ങുന്നു ബാലന് ബാറ്റും ബോളുമായുള്ള അടുപ്പം..
2017ൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് നടത്തിയ സമ്മർ ക്യാമ്പിലാണ് ആദ്യമായി കൊച്ചിങ്ങിനു ചേർക്കുന്നത്.. ഒരുവർഷത്തോളം പലകോച്ചുമാരുടെ കീഴിൽ പരിശീലനം. തുടർന്ന് റോബിൻ സാറിന്റെ കീഴിൽ രണ്ടുവർഷത്തോളം.. മാധവിന് 8വയസ് പ്രായമുള്ളപ്പോൾ ബാംഗ്ലൂർ, ഹുബ്ലി എന്നിവിടങ്ങളിൽ നിരവധി അണ്ടർ ( 12) ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചൂ..
2020ൽ കൊറോണ വന്നപ്പോൾ ചെറിയൊരു ബ്രേക്ക് വന്നെങ്കിലും കൂട്ടുകാരുടെ പലപല വീടുകളിലും പ്രാക്റ്റീസുമായി മുമ്പോട്ടുപോയി..
12ആം വയസിൽ ടെന്നീസ്‌ബോൾ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ വിനോദ് തനിക്ക് നേടാൻ കഴിയാത്തത് മകനിലൂടെയെങ്കിലും നേടാൻ അദ്ദേഹം ഒരുപാടാഗ്രെഹിച്ചു.. മകനുവേണ്ടി എന്തു കോമ്പ്രമൈസിനും തെയ്യാറായി.. സ്വന്തമായി വീട്ടുമുറ്റത്ത് നെറ്റ്സ് സ്ഥാപിച്ചു..
2021ൽ കൊറോണക്കുശേഷം തൃപ്പൂണിത്തുറയിൽ തന്നെ കോച്ച് ശ്രീജിത്തിന്റെ കീഴിൽ പ്രാക്ടീസ് തുടരുന്നു..
അദ്ദേഹത്തിന്റെ കീഴിൽ മാധവിന് കൂടുതൽ അവസരങ്ങൾ കിട്ടാൻ തുടങ്ങിയതോടെ കളിയിലും വെത്യാസം വന്നുതുടങ്ങി.. 2022ആയതോടെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ തുടങ്ങി..

മാധവ് തന്റെ, 11ആം വയസിലാണ് ആദ്യമായി ഒരു ഡിസ്ട്രിക്ട് ലെവൽ സെലക്ഷന് പോകുന്നത്. First district selection il probables list il വന്നു
നോർത്ത് പറവൂര് നടന്ന ബാലൻ പണ്ഡിറ്റ് ടൂർണമെന്റിലാണ് ആദ്യമായി മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരത്തിന് അർഹനാകുന്നത്..
പാലക്കാട് നടന്ന ജൂനിയേഴ്‌സ് കപ്പിൽ ട്രിവാൻഡ്രത്തിനെതിരെ വീണ്ടും മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരം..
തൃശൂര് നടന്ന സധീഷ് പിള്ളേ ടൂർണാമെന്റ്, അതിലും മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടാനും മാധവിന് സാധിച്ചൂ.
2022-23ൽ മാധവ് തന്റെ മികച്ച പ്രകടനങ്ങളുമായി മുന്നേറി..
ഹരിപ്പാട് നടന്ന അണ്ടർ (14 ) കപ്പിലും മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം..
ഗുരുവായൂർ നടന്ന ദൃശ്യാ കപ്പിൽ ഏഴാമനായിറങ്ങി നേടിയ 40റൺസ് മറക്കാനാവാത്ത പ്രകടനമാണ്..
2024ലും മാധവ് ശക്തമായി മുന്നേറിക്കൊണ്ടേയിരുന്നു. കളിച്ച രണ്ട് പ്രാക്ടീസ് മാച്ചിലും ഒന്നിൽ ഫിഫ്റ്റിയും മറ്റൊന്നിൽ 30റൺസും 2വിക്കറ്റും നേടി കരുത്തുകാട്ടുകയും UC കോളേജിൽ നടന്ന റെഡീം കപ്പിൽ സോബേർസ്സിനുവേണ്ടി മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടി..
കൂടാതെ 2024ൽ നടന്ന അന്തർ ജില്ലാ ടൂർണമെന്റിൽ എറണാകുളം ( അണ്ടർ 14 ) ക്രിക്കറ്റ് ടീമിനുവേണ്ടി അഞ്ചുമത്സരത്തിൽനിന്ന് രണ്ട് അർദ്ധ സെഞ്ച്വറിയുൾപ്പെടെ 153റൺസും 9പത് വിക്കറ്റും നേടി മാധവ് മികച്ച പ്രകടനം കാഴ്ചവെച്ചു..

തൊടുപുഴയിൽ നടന്ന സെലെക്ഷൻ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് KCA ബി ടീമിനുവേണ്ടി കാഴ്ചവെച്ചത്.. ഓഫ് സ്പിൻന്നറായ മാധവ് ഇടുക്കിക്കെതിരെ ഹാട്രിക് അടക്കം നാല് വിക്കറ്റും 58റൺസും നേടി.. പത്തനംതിട്ടക്കെതിരെ നേടിയ 68റൺസ്സാണ് ഉയർന്ന സ്കോർ.. കരുത്തരായ തിരുവനന്തപുരത്തിനെതിരെ 9ത് ഓവറിൽ 13റൺസ് മാത്രം വിട്ടുകൊടുത്ത് 2വിക്കറ്റ് നേടിയത് നിർണായകമായി.. കൊല്ലത്തിനെതിരെ 9ത് ഓവറിൽ വെറും 5റൺസ് മാത്രം വിട്ടുകൊടുത്ത് 2വിക്കറ്റും നേടി..
മുൻ സ്റ്റേറ്റ് പ്ലെയറായ V. ശ്രീജിത്താണ് മുഖ്യ പരിശീലകൻ..
മുൻ കേരള രഞ്ജിതാരം S. മനോജ്, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ക്രിക്കറ്റ് കോഡിനേറ്റർ Dr. കുനാൽ വിശ്വം എന്നിവരും എല്ലാ ഉപദേശങ്ങളും സഹായസഹകരണ ങ്ങളുമായി മാധവിനെ സഹായിക്കുന്നു.. LKG മുതൽ മാധവിന്റെ വിദ്യാഭ്യാസം തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ്. സ്പോർട്സ് സംബന്ധമായി ദിവസങ്ങളോളം ക്ലാസ്സിൽ പോകാൻ കഴിയാതെ വരുമ്പോൾ ടീച്ചേർസ്സും മാനേജുമെൻറ്റും പ്രിൻസിപ്പളും മാധവിനെ സപ്പോർട്ട് ചെയ്യുന്നതും പ്രത്യേകം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്..
പോണ്ടിച്ചേരിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്റർ സ്റ്റേറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മാധവ് വിനോദിന് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നു ആശംസിച്ചുകൊണ്ട്,
തൃപ്പൂണിത്തുറ ക്രിക്കറ്റ് ലവേഴ്സ് ഗൂപ്പിനു വേണ്ടി – മാർട്ടിൻ



