മദ്യപിച്ച് ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷ കുട്ടികളുമായി കുഴിയിലേക്ക് മറിഞ്ഞു ; കുട്ടികൾ പരുക്കില്ലാതെ രക്ഷപ്പെട്ടു: ഡ്രൈവർ അറസ്റ്റിൽ

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡുവക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയില്‍ ആയിരുന്ന ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന അഞ്ചു വിദ്യാര്‍ഥികള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപം ആയായിരുന്നു സംഭവം. കടപ്ര ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയില്‍ ലക്ഷ്മി വിലാസത്തില്‍ അശോക് കുമാര്‍ (48) ആണ് അറസ്റ്റിലായത്. വളഞ്ഞവട്ടം സ്‌റ്റെല്ലാ മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിന്റിങ് നടത്തിയിരുന്ന യുവാക്കള്‍ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ അശോക് കുമാറിനെതിരെ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *