പത്തനംതിട്ട – കാതോലിക്കേറ്റ് കോളജിൽ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിന്ധു ജോൺസ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എൻ.സി.സി 14-ാം ബറ്റാലിയൻ പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണൽ സർവീസ് സ്‌കീം, സ്റ്റാസ് കോളജ് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൈഭാരത് ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ എൻ.എസ്.എസ് ഓഫീസർ ജി രാജശ്രീ, കോളജ് എൻഎസ് എസ് ഓഫീസർമാരായ ക്യാപ്റ്റൻ ജിജോ കെ ജോസഫ്, ആൻസി സാം, ഡോ. തോമസ് എബ്രഹാം, സുബേദാർ മേജർ സി ഷിബു, അസിസ്റ്റന്റ് പ്രൊഫസർ സൗമ്യ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം : യോഗ കാതോലിക്കേറ്റ്-
കാതോലിക്കേറ്റ് കോളജിൽ നടന്ന യോഗാദിനാചരണം
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

